മാസപ്പടി വിവാദം: നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരുന്ന വരെ പ്രതികരിക്കേണ്ടന്ന് നേതൃത്വം ; മാത്യു കുഴൽനാടൻ ഇന്ന് ബാക്കി രേഖകൾ പുറത്തു വിടും

തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പോര് മുറുകുന്നിനിടെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം. വിഷയത്തിൽ നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

Advertisements

അതേസമയം മാത്യു കുഴൽനാടൻ ഇന്ന് വീണ്ടും മാധ്യമപ്രവർത്തകരെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും പുറത്ത് വിടാത്ത സാഹചര്യത്തിലാണ് തന്റെ പക്കലുള്ള രേഖകളുമായി അദ്ദേഹം മാധ്യമങ്ങളെ കാണാൻ നിശ്ചയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ സിപിഎമ്മും താനും തമ്മിലുള്ള പോരാട്ടമായി വിഷയം മാറുന്നതിനോട് മാത്യുവിന് താത്പര്യമില്ല. സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.