മാവേലിക്കരയിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വൈസ് ചാൻസലർ :വിവാദം

ഫോട്ടോ: മാവേലിക്കരയിൽ നടന്ന ആർ.എസ്​.എസ്​ ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം എം.ജി സർവകലാശാല വൈസ്​ ​ചാൻസലർ ഡോ. സി. മാവൂത്​ ഉദ്​ഘാടനം ചെയ്യുന്നു

Advertisements

ആലപ്പുഴ: മാവേലിക്കരയിൽ നടന്ന ആർ.എസ്​.എസ്​ ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ്​ ​ചാൻസലർ ഡോ. സി. മാവൂത്​ പ​ങ്കെടുത്തത്​ വിവാദത്തിൽ. ആർ.എസ്​.എസ്​ ശതാബ്​ദിയുടെ ഭാഗമായി തിരുവനന്തപുരത്ത്​ സംഘടിപ്പിച്ച ‘സംഘ്​പരിവാറിന്‍റെ നൂറുവർഷത്തെ പ്രയാണം’ പരിപാടിയിൽ ആർ.എസ്​.എസ്​ തലവൻ മോഹൻഭാഗവത്​ പ​ങ്കെടുത്തിരുന്നു. ഈപ്രഭാഷണസഭയിൽ എം.ജി സർവകലാശാലയടക്കം മൂന്ന്​ വൈസ്​ ചാൻസലർമാൻ പ​​ങ്കെടുത്തത്​ വിവാദമായിരുന്നു. ഭരണഘടനപദവികൾ വഹിക്കുന്ന വിസിമാർ ആർ.എസ്​.എസ്​ പരിപാടിയിൽ പങ്കെടുത്തത് ഉന്നതൃവിദ്യാഭ്യാസ മേഖലയെ കാവിവത്​കരണത്തിന്‍റെ ഭാഗമാണെന്ന വിമർശനത്തിന്​ പിന്നാലെയാണ്​ മാവേലിക്കര വദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ്​ സൈനിക്​ സ്കൂളിൽ മൂന്നുദിവസമായി നടന്ന ബാലഗോകുലം പരിപാടിയുടെ ഉദ്​ഘാടകനായി എം.ജി വിസിയെത്തിയത്​.
ഔദ്യോഗിക വാഹനത്തിൽ എത്തിയ വി.സി ബാലഗോകുല​ത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി 2047ൽ ലക്ഷ്യമിടുന്ന വികസിത്​ ഭാരത്​ സങ്കൽപം യാഥാർഥ്യമാകുന്നതിന്​ ഭാവി വാഗ്ദാനമായ കുട്ടികൾ ധർമാധിഷ്ഠിതമായ കൃത്യമായ വിദ്യാഭാസം നേടണമെന്നും പറഞ്ഞു. ബാലഗോകുലം ഏഷ്യയിലെ ഏറ്റവും വലിയ ബാലസാംസ്കാരിക പ്രസ്ഥാനങ്ങളിലൊന്നാണ്​. സനാതന ധർമത്തിന്‍റെ ശാശ്വതമൂല്യങ്ങളും ധാർമികതയും പരസ്പരം ബഹുമാനവും കുട്ടികളുടെ ജീവിതത്തിലേക്ക്​ പകർന്നുനൽകുന്നതിൽ നിർണായകപങ്കാണ്​ ബാലഗോകുലം വഹിക്കുന്നത്​. കുട്ടികളെ ഭാരതീയ സംസ്‌കാരത്തിലും ധാര്‍മിക മൂല്യങ്ങളിലും വളര്‍ത്തിയെടുക്കാന്‍ കുടുംബങ്ങളും അധ്യാപകരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ബാലഗോകുലത്തിന്റെ പരിശീലനത്തിലൂടെ നവഭാരത സൃഷ്ടിക്കായുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 1202ലെ ബാലഗോകുലം മലയാള കലണ്ടറും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാഥിനി പ്രണവി പ്രമോദ് രചിച്ച ‘എ മാപ്പ് ഓഫ് യൂ’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എന്‍. ശശിധരന്‍, ബി.എസ്. ബിജു, ഡോ. എസ്. രവിശങ്കര്‍, ടി.ജി. അനന്തകൃഷ്ണന്‍, മീരാമാധവി, അഡ്വ. എസ്. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles