മെഡിക്കൽ അഡ്മിഷന്റെ പേരിൽ 25 ലക്ഷം രൂപ തട്ടി :  തട്ടിപ്പ് കേസിൽ മാവേലിക്കര സ്വദേശിയായ പ്രതി അറസ്റ്റിൽ

കോട്ടയം : പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര, പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബദേൽ വീട്ടിൽ സാമുവൽ മകൻ അനു സാമുവൽ (36) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പാലാ പൂവരണി സ്വദേശിയായ വീട്ടമ്മയിൽ നിന്നും മകന് വെല്ലൂരിൽ എം.ബി.ബി.എസിന് സ്റ്റാഫ് ക്വാട്ടായിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത് അഡ്മിഷൻ കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. 

Advertisements

തുടർന്ന് വീട്ടമ്മ പാലാ പോലീസിൽ പരാതിനല്‍കുകയും  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.ബി.ബി.എസിന് അഡ്മിഷൻ വേണമെന്ന് പറഞ്ഞ് ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles