മാധ്യമ ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നൽകും: മന്ത്രി വീണാ ജോർജ് ; മാധ്യമ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നടത്തി 

പത്തനംതിട്ട: മാധ്യമ ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പന്തളത്ത് ആരംഭിച്ച ജില്ലാ മാധ്യമ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിത്. കോവിഡാനന്തര കാലഘട്ടത്തിൽ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും പുതിയ വെല്ലുവിളികൾ നേരിടുകയാണ്. 

Advertisements

മാധ്യമ പ്രവർത്തകരുടെ ക്ഷേമവും കരുതലും സംരക്ഷണവും ഒരുക്കേണ്ടത് അധികൃതരുടെ കടമയാണ് എന്നാൽ വേണ്ടത്ര സംരക്ഷണം ഒരുക്കാൻ മാധ്യമ സ്ഥാപനങ്ങൾ പോലും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് മാധ്യമ പ്രവർത്തകർ ഇത്തരത്തിലുള്ള ക്ഷേമ സഹകരണ സംഘം രൂപീകരിച്ച് സ്വയം വഴി കണ്ടെത്തിയത്. സർക്കാരുകൾ മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കാൻ ബാധ്യത ഉള്ളവരാണ്. അത് ഒരു പരിധി വരെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കുന്നു എന്ന് ഉറപ്പ് പറയാനാകില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘം അഡ് ഹോക്ക് കമ്മറ്റി പ്രസിഡന്റ് റെജി ശാമുവേൽ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക സഹകരണ സംഘം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സഹകരണ പ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലകൾ ഇല്ലെന്നും സഹകരണ പ്രസ്ഥാനത്തെ പ്രയോജനപ്പെടുത്തുന്ന തരത്തിൽ കേരള സമൂഹം മാറിയെന്നും മന്ത്രി പറഞ്ഞു. ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചത് വിജയകരമായി നടക്കുന്ന കാഴ്ചയാണുള്ളത്. അത് പോലെ തന്നെ മാധ്യമ പ്രവർത്തകരുടെയും ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ കേരളത്തിൽ ആദ്യമായി തുടങ്ങിയ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന് ആവുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരെ മന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സംഘം ഓഫീസ് ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിലെ വിജയികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംഘം അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും നിർവഹിച്ചു. സംഘം ഡയറക്ടർ ബാബു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഐ ജെ യു ദേശീയ എക്സിക്യുട്ടീവിലേക്ക് തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരെ ആന്റോ ആന്റണി എം പി ആദരിച്ചു. 

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തി. സംഘത്തിന്റെ ആദ്യ നിക്ഷേപം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ  ഓമല്ലൂർ ശങ്കരൻ സ്വീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ സംഘം ലോഗോ പ്രകാശനം ചെയ്തു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻപി.ബി. ഹർഷകുമാർ, അടൂർ താലൂക്ക് സഹകരണ അസ്സി. രജിസ്ട്രാർ അനിൽ കെ , കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്,  കെ ജെ യു സംസ്ഥാന ജനറൽ സെക്രട്ടറി  സ്മിജൻ കെ സി, കെ ജെ യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ,   കെ ജെ യു സംസ്ഥാന വൈസ് പ്രസിഡന്റ്സനിൽ അടൂർ, ഐ.ജെ.ജു ദേശീയ സമിതിയംഗം ആഷിക് മണിയംകുളം,

കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുജേഷ് എം, കെ ജെ യു ന്യൂസ് മാനേജർ അൻവർ എം.സാദത്ത്,

റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ രാജീവ് കുമാർ,സംഘം ഡയറക്ടർസ് ഷാജി തോമസ്‌, സിബി എം.സി,  

നദീറ ബീഗം ബി, മഞ്ജു വിനോദ്, ശ്രീജേഷ് വി. കൈമൾ എന്നിവർ ആശംസകൾ അറിയിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ബിനോയി വിജയൻ സ്വാഗതവും സംഘം ഡയറക്ടർ ബോർഡംഗം രാജു കടക്കരപ്പളളി കൃതജ്ഞത രേഖപ്പടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.