മീനടം മാളികപ്പടിയിൽ മീനടം ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചു; ഇനി നല്ലത് കഴിക്കാം

മീനടം: മാളികപ്പടിയിൽ മീനടം ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം റെജി സഖറിയ ആദ്യ വിൽപ്പന നിർവഹിച്ചു. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു വിശ്വൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം സ്‌കറിയ, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.എൻ വിശ്വനാഥൻ, ബിജെപി ജില്ലാ കമ്മിറ്റി അംഗം എം.പി ശ്രീധരൻ , മീനടം പഞ്ചായത്തംഗം പ്രസാദ് നാരായണൻ എന്നിവർ പങ്കെടുത്തു. മീനടം മാളികപ്പടിയിലുള്ള മഴുപ്പൂര് ബിൽഡിംങിലാണ് മീനടം ഫിഷ്മാർട്ട് പ്രവർത്തനം ആരംഭിച്ചത്.

Advertisements

Hot Topics

Related Articles