ഉമ്മൻചാണ്ടിയുടെ വിലാപയാത്ര : എംസി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം :അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡില്‍ ഇന്ന് വാഹന നിയന്ത്രണം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് നാളെ വിലാപയാത്ര പോകുന്ന വഴിയില്‍ ലോറികളടക്കം വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ നാളെ ദേശീയ പാതയിലൂടെ കടത്തിവിടും. ബുധനാഴ്‌ച പുലര്‍ച്ചെ നാലര മണിമുതലാണ് നിയന്ത്രണം. മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാകും.

Advertisements

Hot Topics

Related Articles