ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ആദ്യമായി സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി; പുഷ്പാർച്ചന നടത്തിയത് അമ്മഞ്ചേരി കന്നുകുളം ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിൽ

കോട്ടയം: ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ആദ്യമായി സ്ഥാപിച്ച സ്മൃതി മണ്ഡലത്തിൽ പുഷ്പാർച്ചന നടത്തി. ഉമ്മൻചാണ്ടിയുടെ നിര്യാണ ശേഷം സംസ്ഥാനത്ത് ആദ്യമായി സ്മൃതി മണ്ഡപം സ്ഥാപിച്ചത് അമ്മഞ്ചേരി കന്നുകുളം ജംഗ്ഷനിലായിരുന്നു. ഇവിടെയുള്ള ഉമ്മൻ ചാണ്ടിയുടെ സ്മൃതി മണ്ഡപത്തിലാണ് ഇന്ന് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഷ്പാർച്ച നടത്തിയത്. ഫാ.ജെയിംസ് മുല്ലശ്ശേരി, ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ ശ്രീകുമാർ , ഡോ. പി എസ് ഷാജഹാൻ, ജിം അലക്‌സ്,ജോബിൻ ചാമക്കാലാ, ജെയിംസ് തോമസ്, ബേബിച്ചൻ മുകലേൽ, ഫിലിപ്പ് വർക്കി വാളംപറമ്പിൽ എന്നിവർ പുഷ്പാർച്ചനയക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles