മീനച്ചിലാറിന്റെ പേരൂർ ഭാഗത്തെ തെളിക്കൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

കോട്ടയം: മീനച്ചിലാറിന്റെ പേരൂർ ഭാഗത്തെ തെളിക്കൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഹരിത ട്രിബുണലിൽ കേസ് ഉണ്ടെന്നു പറഞ്ഞു ചില പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ തെളിക്കൽ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ എത്തിയിരുന്നു എന്നാൽ ഇതിനെതിരെ ജനകീയകൂട്ടായമുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിക്കുകയും ശക്തമായ ജനകീയ പ്രേതിഷേധത്തെ തുടർന്ന് തടസ്സപ്പെടുത്തുവാൻ എത്തിയവർ പിൻവാങ്ങി. 

തെളിക്കൽ പ്രവർത്തങ്ങൾക്ക് കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി യുടെ നേതൃത്വത്തിൽ ഗാന്ധിനഗർ-ഏറ്റുമാനൂർ സി.ഐമാർ ഉൾപ്പെടയുള്ള പോലീസ് സംഘം സംരക്ഷണമൊരുക്കി. വരും ദിവസങ്ങളിലും പ്രവർത്തനങ്ങൾക്ക് സുരക്ഷയൊരുക്കുമെന്ന് പോലീസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ യന്ത്രങ്ങളുടെ സഹായത്താൽ പേരൂർ ഭാഗത്തെ തെളിക്കൽ ജോലികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്നും നദിയുടെ വീതിയും ഒഴുക്കും തിരിച്ചു പിടിക്കുമെന്നും, പ്രവർത്തങ്ങളിലൂടെ ലഭിക്കുന്ന എക്കലും ചെളിയും മണലും അളന്നു തിരിച്ചു ഇവിടെ സംഭരിക്കുകയും ശേഷം ജില്ലാ കളക്ടർ അത് ഇ-ടെൻഡറിലൂടെ പൊതുജങ്ങളിലേക്കെത്തിക്കുമെന്നും മേജർ ഇറിഗേഷൻ മേജർ ഇറിഗേഷൻ എക്സി.എൻഞ്ചി ജോയ് ജനാർദ്ധനൻ അറിയിച്ചു. 

സംസ്ഥന സർക്കാരിന്റെ ദുരന്ത നിവാരണ പദ്ധതിയിലുൾപ്പെടുത്തി പ്രളയ രഹിത കോട്ടയത്തിനായി മീനച്ചിലാർ തെളിക്കുന്ന പ്രവർത്തങ്ങൾ മുന്നേറുന്ന സാഹചര്യത്തിൽ വികസന വിരോധികളും കയ്യേറ്റക്കാരുടെ കൂട്ടാളികളുമാണ് പദ്ധതി തടയുന്നതെന്നും, ടെൻഡർ നടപടികൾ സുതാര്യമാണെന്നും പൊതുജങ്ങൾക്കു ആർക്കു വേണമെങ്കിലും അതിൽ പങ്കുകൊള്ളാമെന്നിരിക്കെ അനാവശ്യ തർക്കങ്ങളുമായി വരുന്നവരയുടെ ഉദ്ദേശങ്ങൾ പൊതുജങ്ങൾ മനസിലാക്കിയെന്നും പ്രദേശവാസികളുടെ പരിപൂർണ പിന്തുണ പദ്ധതിക്കുണ്ടെന്നും കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അറിയിച്ചു.

പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, ഏറ്റുമാനൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, കൗൺസിലർമാരായ സോമൻ എം.ജെ, മഞ്ജു അലേഷ്, ഷേമ അഭിലാഷ്, മേജർ ഇറിഗേഷൻ എക്സി.എൻഞ്ചി ജോയ് ജനാർദ്ധനൻ, അസി.എക്സി.എൻജി ശ്രീകല കെ, അസി.എൻജി. ഷാർലെറ്റ് സെബാസ്റ്റ്യൻ, ഓവർസിയർ ദിവ്യ. സി ദാസ്  ജനകീയ കൂട്ടായ്മാ അംഗങ്ങളായ ബാബു ജോർജ്, പ്രദിപ്കുമാർ, ടി.എം സുരേഷ്, വിജിഷ് വിജയൻ, പി.എസ് ജോൺ, എം.എസ് ചന്ദ്രൻ, മുഹമ്മദ് സാജിദ്, കെ.എം സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles