ഗോളിൽ നൂറടിച്ച് മെസി ഹ ! ഇനി മുന്നിൽ റൊണാൾഡോ മാത്രം

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര മത്സരത്തില്‍ നൂറു ഗോള്‍ തികച്ച്‌ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കുറസാവോയ്‌ക്കെതിരെയാണ് മെസ്സിയുടെ നൂറാം ഗോള്‍. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം.സൗഹൃദ മത്സരത്തില്‍ കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

മെസ്സി ഹാട്രിക നേടി. 20-ാം മിനുട്ടില്‍ ഗോള്‍ നേടി മെസ്സിയാണ് അര്‍ജന്റീനയുടെ കുതിപ്പിന് തുടക്കമിട്ടത്. ഈ ഗോളോടെ മെസ്സി നൂറു ഗോളും തികച്ചു.23-ാം മിനുട്ടില്‍ നിക്കോ ഗോണ്‍സാല്‍വസ് ലീഡുയര്‍ത്തി. 33-ാം മിനുട്ടില്‍ വീണ്ടും മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍. 35-ാം മിനുട്ടില്‍ എന്‍സോ ഫെര്‍മാണ്ടസിലൂടെ അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. 37-ാം മിനുട്ടില്‍ മെസ്സി മൂന്നാം ഗോളും നേടി അര്‍ജന്റീനന്‍ ഗോള്‍പട്ടിക തികച്ചു

Hot Topics

Related Articles