കൊച്ചി : കേരള ഫോറസ്റ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻറെ നേതൃത്വത്തിൽ ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. വനംവകുപ്പിൽ എറണാകുളം ജില്ലയിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്കിടയിൽ തുടർച്ചയായി ഇറങ്ങുന്ന അനധികൃത സ്ഥലംമാറ്റ ഉത്തരവുകളിൽ പ്രതിഷേധിച്ചാണ് കേരള ഫോറസ്റ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ പ്രതിഷേധം മാർച്ചും ധർണ്ണയും നടത്തിയത്. കെ.എഫ്.എം.എസ്.യു എറണാകുളം ജില്ല പ്രസിഡൻ്റ് ശങ്കരനാരായണ അയ്യർ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കിടയിൽ സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടെന്നിരിക്കെ സർക്കാർ ഉത്തരവുകളെയും നിയമങ്ങളെയും അവഗണിച്ചുകൊണ്ട് ഇത്തരം അനധികൃത സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കുന്നത് ഒരുതരത്തിലും അംഗീകരിച്ചു കൊടുക്കുവാൻ സാധിക്കില്ല എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസാരിച്ച കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിനീഷ് പോൾ പ്രസ്താവിച്ചു. വനംവകുപ്പിൽ എറണാകുളം ജില്ലയിലെ എല്ലാ ഓഫീസുകളിലെയും സ്റ്റാഫുകൾ പങ്കെടുത്ത ധാരണയിൽ കെ.എഫ്.എം.എസ് വിന്റെ നേതാക്കളായ അരവിന്ദ ഘോഷ് ജയ്സൺ രാജേഷ് ജെസ്സി അജാസ് എം എന്നിവർ സംസാരിച്ചു.


