സത്യപ്രതിജ്ഞ ചെയ്ത് ഒരുദിവസത്തിനുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ ;  രാജിവച്ചത് പാര്‍ട്ടി ഐക്യകണ്‌ഠേനയെടുത്ത തീരുമാനത്തിൽ  

ഗാങ്‌ടോക്: സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമങിന്റെ ഭാര്യ കൃഷ്ണകുമാരി റായ് സത്യപ്രതിജ്ഞ ചെയ്ത് ഒരുദിവസത്തിനുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു.നാംചി സിങ്കിതാങില്‍നിന്നുള്ള നിയമസഭാംഗമായിരുന്ന റായിയുടെ രാജി സ്പീക്കര്‍ സ്വീകരിച്ചു. ഭാര്യ രാജിവച്ചത് പാര്‍ട്ടി ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പ്രേംസിങ് തമങ് പ്രതികരിച്ചു.

Advertisements

എസ്‌കെഎമ്മിന്റെ പാര്‍ലമെന്ററി കമ്മറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് കൃഷ്ണകുമാരി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ ക്ഷേമത്തിനും ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.രാജിക്കുപിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കൃഷ്ണകുമാരി റായ് നന്ദി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) 32 സീറ്റുകളില്‍ 31 എണ്ണവും നേടിയാണ് അധികാരത്തിലെത്തിയത്.സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലത്തിലും വിജയം എസ്‌കെഎമ്മിനായിരുന്നു.

Hot Topics

Related Articles