മോക് ഡ്രില്ലിനിടെ യുവാവ് അപകടത്തിൽപ്പെട്ടു

മോക് ഡ്രില്ലിനിടെ അപകടത്തില്‍പ്പെട്ട യുവാവ് ആശുപത്രിയില്‍.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കോമളം പാലത്തിന് സമീപം നടന്ന പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34 ) ആണ് അപകടത്തില്‍പ്പെട്ടു. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് വെള്ളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തിര സഹായം നല്കുകയും ചെയ്തു. ഉടന്‍ തന്നെ തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയില്‍ എത്തിച്ചു. ബിനു സോമന്റെ സ്ഥിതി നിലവില്‍ ഗുരുതരമാണ്.

Hot Topics

Related Articles