നിരോധിത പിഎഫ്ഐ കേരളത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം :  വി. മുരളീധരൻ 

കോട്ടയം : രാജ്യത്ത്  നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് കേരളത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 

ഇടതു സർക്കാരിൻ്റെ സഹായത്തോടെയാണ് പിഎഫ്ഐ തഴച്ചുവളരുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 നിരോധനം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിൻ്റെ അക്കൗണ്ടുകളിൽ പണം എത്തുന്നത് എങ്ങനെയെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് ചോദിച്ചു.  പ്രവർത്തകർ

പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും ആകുന്ന ഇരട്ടത്താപ്പ് ആണ് കാണുന്നത്. സിപിഎമ്മും പിഎഫ്ഐയും ഇരട്ടപെറ്റവർ ആണെന്നും മന്ത്രി വിമർശിച്ചു.

ആദ്യ  റെയ്ഡിൻ്റെ പേരിൽ ഹർത്താൽ നടത്തിയവർക്ക് പിണറായി വിജയൻ സർക്കാർ എല്ലാവിധ സഹായവും ചെയ്തുകൊടുത്തു. അഞ്ചുകോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അതിക്രമത്തിൽ നടപടി എടുക്കാത്തതിന് സർക്കാർ കോടതിയിൽ മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. 

പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഭീകരസംഘടനകൾക്ക് സർക്കാർ ഒത്താശ ചെയ്താലും നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നിന്ന് ഭീകരത തുടച്ചുനീക്കുക തന്നെ ചെയ്യുമെന്ന് വി. മുരളീധരൻ പറഞ്ഞു.

Hot Topics

Related Articles