മങ്കി പോക്സ് പ്രതിരോധം; ദില്ലിയിൽ മൂന്ന് ആശുപത്രികളിൽ പ്രത്യേക സജ്ജീകരണം; ലാബുകളും സജ്ജം

ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളില്‍ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദ്ദേശം. ഇന്ത്യയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവർക്ക് ചികിത്സ ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നല്‍കിയിരിക്കുന്ന നിർദ്ദേശം. എം പോക്സ് രോഗികളെ ക്വാറന്‍റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ദില്ലിയില്‍ മൂന്ന് സർക്കാർ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Advertisements

റാം മനോഹർ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദർജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാർഡിംഗ് ഹോസ്പിറ്റല്‍ എന്നിവടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എം പോക്സ് കേസുകള്‍ കൈകാര്യം ചെയ്യാൻ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഈ ആശുപത്രികളെ നോഡല്‍ സെന്‍ററുകളായി നിയോഗിക്കുകയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യണം. നിലവില്‍ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വൈറല്‍ സ്വഭാവമുള്ളതും പകരാൻ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോർട്ടുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനാല്‍ കടുത്ത ജാഗ്രത വേണണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രോഗ നിർണയത്തിന് ടെസ്റ്റിംഗ് ലാബുകള്‍ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നല്‍കി. നിലവില്‍ രാജ്യത്തെ 32 ലബോറട്ടറികളില്‍ എം പോക്സ് പരിശോധിക്കാൻ സജ്ജമാണ്. കനത്ത ജാഗ്രത വേണമെന്നാണ് വിമാനത്താവളങ്ങള്‍ക്കും രാജ്യാതിർത്തികളിലും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബംഗ്ലാദേശ് പാകിസ്ഥാൻ അതിർത്തികളും ജാഗ്രത വേണമെന്നാണ് നിർദ്ദേശം. എം പോക്സ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2022 മുതല്‍ 116 രാജ്യങ്ങളില്‍ നിന്ന് 99,176 എം പോക്സ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 208 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles