വിവാദ നായകന്മാരുമായുള്ള സൗഹൃദം സൂക്ഷിക്കണം ; സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാകണം ; സുധാകരന്റേത് ജാഗ്രതക്കുറവ് ; മോൻസണ്‍ വിവാദത്തില്‍ സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : മോൻസണ്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.വിവാദ നായകന്മാരുമായുള്ള സൗഹൃദം സൂക്ഷിക്കണം. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധം പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാകണം – മുല്ലപ്പള്ളി പറഞ്ഞു.

Advertisements

പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസണ്‍ മാവുങ്കലുമായുള്ള സുധാകരന്റെ ബന്ധത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയിലായിരുന്നു മുല്ലപ്പള്ളി സുധാകരനെ വിമര്‍ശിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ എഐസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles