വീണ്ടും തോറ്റ് മുംബൈ..! ബാറ്റർമാർ അടിച്ചെടുത്തത് അതിലും വേഗത്തിൽ വിട്ടു കൊടുത്ത് ചെണ്ടകളായി ബൗളർമാർ; നാല് ഓവറിൽ ബുംറ വഴങ്ങിയത് 54 റൺ..!

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ വലഞ്ഞ് മുംബൈ ഇന്ത്യൻസ്. ഓപ്പണർമാർ അടക്കം ബാറ്റർമാർ ഫോം കണ്ടെത്തിയ മത്സരത്തിൽ മത്സരിച്ച് ചെണ്ടകളായ ബൗളർമാർ ചേർന്ന് മുംബൈയെ പരാജയപ്പെടുത്തി. 20 ഓവറിൽ റിക്വൽട്ടണ്ണിന്റെ വെടിക്കെട്ട് സെഞ്ച്വറി അടക്കം അഞ്ച് വിക്കറ്റ് നഷ്ടമാക്കി മുംബൈ സ്വന്തമാക്കിയ 243 റൺ എന്ന കൂറ്റൻ സ്‌കോറാണ് തകർന്ന് തരിപ്പണമായത്. ഹൈദരാബാദിന്റെ തകർപ്പൻ ബാറ്റിംങ് കൊണ്ട് എട്ടു പന്തും ആറു വിക്കറ്റും ബാക്കി നിൽക്കെ 249 റണ്ണെടുത്ത് ആ സ്‌കോറിനെ മറികടന്നു.

Advertisements

ടോസ് നേടിയ മുംബൈ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വിൽ ജാക്‌സും (46), റിക്കിൾട്ടണും ചേർന്ന് വെടിക്കെട്ട് ബാറ്റിംങാണ് മുംബൈയ്ക്ക് ആദ്യ വിക്കറ്റിൽ നൽകിയത്. 7.1 ഓവറിൽ 93 റൺ ആദ്യ വിക്കറ്റിൽ നേടിയാണ് മുംബൈ തുടക്കമിട്ടത്. എന്നാൽ, അഞ്ച് റൺ മാത്രം എടുത്ത സൂര്യയെ 110 ൽ നഷ്ടമായപ്പോൾ മുംബൈ ഒന്ന് വിറച്ചു. എന്നാൽ, 17 പന്തിൽ 22 റണ്ണടിച്ച് നന്മാൻ ധിർ മുംബൈയ്ക്ക് റിക്കിൾട്ടണ്ണിന് ഒപ്പം മികച്ച റൺ നൽകി. 165 ൽ ധിർ പോയ ശേഷം എത്തിയ പാണ്ഡ്യ (31) സ്‌കോർ 221 ൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. വേഗം മടങ്ങിയെങ്കിലും തിലക് (7) റിക്കിൾട്ടണ്ണിന് മാന്യമായ പിൻതുണ നൽകിയിരുന്നു. 55 പന്തിൽ എട്ടു സിക്‌സും 10 ഫോറും അടിച്ച് പുറത്താകാതെ നിന്ന റിക്കിൾട്ടൺ 123 റണ്ണാണ് അടിച്ചു കൂട്ടിയത്. ഹിൻഗേ രണ്ടും, ഇശാൻ മലിംഗയും, സക്കീബ് ഹുസൈനും, നിതീഷ് കുമാർ റെഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങ് ആരംഭിച്ച ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. അഭിഷേകും (45), ഹെഡും (76) ചേർന്ന് 129 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കെട്ടിപ്പെടുത്തത്. അഭിഷേക് പോയതിന്റെ തൊട്ടടുത്ത പന്തിൽ ഇഷാൻ (0) കൂടി വീണതോടെ ഹൈദരാബാദ് ഞെട്ടി. 133 ൽ ഹെഡ് കൂടി വീണതോടെ മുംബൈ കളിയിലേയ്ക്കു തിരികെ വരും എന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, കളം നിറഞ്ഞ് കളിച്ച ക്ലാസനും (പുറത്താകാതെ 65), നിതീഷ് കുമാർ റെഡ്ഡിയും (21) ചേർന്ന് ഹൈദരാബാദിനെ സേഫാക്കി. 213 ൽ നിതീഷ് പുറത്തായതിനു പിന്നാലെ കളത്തിൽ എത്തിയ സലിൽ അറോറ 10 പന്തിൽ പുറത്താകാതെ 30 റണ്ണടിച്ച് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.

Hot Topics

Related Articles