കൊച്ചി നഗര മധ്യത്തിൽ തമിഴ്നാട് സ്വദേശിയെ മട്ടാഞ്ചേരി സ്വദേശി കുത്തിക്കൊന്നു; പ്രതി കീഴടങ്ങി

കൊച്ചി: കൊച്ചി നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപമാണ് സംഭവം. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം.

Advertisements

ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നോർത്ത് പൊലീസ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles