മന്ത്രി വീണ ജോർജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിൻവലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി

കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. മന്ത്രിക്കെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു എന്നും, ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും അറിയില്ലെന്നാണ് ഉദ്ദേശിച്ചത് എന്നും കെ എം ഷാജി പറഞ്ഞു. സൗദിയിലെ ദമാമില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ ഷാജിയുടെ പ്രതികരണം.

Advertisements

മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. വീണാ ജോര്‍ജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാമർശം വിവാദമാകുകയും, രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ വനിതാ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.



Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.