‘താൻ അങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞതിനെ തെറ്റായി വ്യാഖാനിച്ചു’ ; സർക്കാർ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന പ്രസ്താവനയിൽ നിന്ന് “മലക്കംമറിഞ്ഞ്” എം.വി ഗോവിന്ദൻ

പാലക്കാട്: സർക്കാർ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന മുൻ നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

അതേസമയം, മാധ്യമപ്രവർത്തക അഖിലാനന്ദകുമാർ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റുകയല്ല താൻ. തന്റേത് ശരിയായ നിലപാടാണ്, ധാർഷ്ട്യമല്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് നിയമപരമായാണ്. ആ കേസിൽ രാഷ്ട്രീയമില്ല. എസ്.എഫ്.ഐയെയോ സർക്കാരിനെയോ വിമർശിക്കരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല.

ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോർട്ടിങ്ങാണ് മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജിൽ നടന്നത്. ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ നിലപാട് മാറ്റുന്നയാളല്ല താൻ. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles