കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ എൻഡിഎ സുസജ്ജമാണെന്ന് എൻ്ഡി എ ജില്ലാ ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അഭിപ്രായപ്പെടു. വികസിത കേരളം എന്ന സന്ദേശം മുന്നോട്ട് വച്ചാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടുന്നത്. എൽഡിഎഫും യുഡിഎഫും രണ്ടായി മൽസരിക്കുന്നതെങ്കിലും ഇവർ സയാമിസ് ഇരട്ടകളാണ്.
Advertisements
അഴിമതി നടത്താനും നടത്തുന്ന അഴിമതി മൂടി വക്കാനും ഇവർ തമ്മിൽ പരസ്പര ധാരണയിലാണ്. മാത്രമല്ല മത രാഷ്ട്രവാദ ശക്തികളായ ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐ ടെയും കൈയ്യിലെ കളി പാവകളാണ് ഇടത് – വലത് മുന്നണികളെന്ന് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. കോട്ടയത്ത് ജില്ലയിലെ ഏറ്റവും കരുത്തരായ എൻഡിഎ നേതാക്കൾ സ്ഥാനാർത്ഥി യായി രംഗത്തിറങ്ങുമെന്നും ലിജിൻ ലാൽ പറഞ്ഞു.

