ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയില്‍ നിന്നും വിലക്കും; പ്രമേയം പാസാക്കി നടികർ സംഘം

ചെന്നൈ : തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയില്‍ നിന്നും വിലക്കാനുള്ള പ്രമേയവും സമിതി പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Advertisements

ഇത് സംബന്ധിച്ച്‌ നടികർ സംഘവും അതിന്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണല്‍ കംപ്ലയിൻ്റ്സ് കമ്മിറ്റിയും (ജിഎസ്‌ഐസിസി) ബുധനാഴ്ച ചെന്നൈയില്‍ യോഗം ചേർന്നിരുന്നു. ലൈംഗികാതിക്രമങ്ങള്‍ പരിഹരിക്കുന്നതിനും തമിഴ് സിനിമാ മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നല്‍കിയ പരാതി സമഗ്രമായ അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നാണ് സമിതി പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്ന്. ഈ ശുപാർശ നടപ്പാക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറും. നിലവിലുള്ള ഒരു പ്രത്യേക ഫോണ്‍ നമ്പറിലൂടെയോ പുതുതായി ക്രിയേറ്റ് ചെയ്ത ഇമെയില്‍ ഐഡിയിലൂടെയോ ആളുകള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയുമായി എത്തുന്നവർക്ക് നിയമസഹായം നല്‍കുമെന്നും സമിതി അറിയിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പോകുന്നതിന് പകരം പരാതികള്‍ നേരിട്ട് കമ്മിറ്റിയില്‍ എത്തിക്കാനാണ് അഭിനേതാക്കള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പാസാക്കിയ പ്രമേയങ്ങള്‍ സെപ്റ്റംബർ എട്ടിന് ചേരുന്ന നടികർ സംഘത്തിന്റെ ജനറല്‍ കമ്മിറ്റി യോഗത്തില്‍ കൂടുതല്‍ ചർച്ച ചെയ്യുമെന്ന് യോഗത്തില്‍ പങ്കെടുത്ത നടി ഖുശ്ബു സുന്ദർ പറഞ്ഞു.

Hot Topics

Related Articles