നവകേരള സദസ്: സംരംഭകത്വ കോൺക്ലേവ് ഡിസംബർ ആറ് ബുധനാഴ്ച

കോട്ടയം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംരംഭകത്വ കോൺക്ലേവ് ഇന്ന് (ബുധനാഴ്ച, ഡിസംബർ ആറ്). സംരംഭകത്വം നവകേരള സൃഷ്ടിക്ക് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് ഡിസംബർ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഏറ്റുമാനൂർ വ്യാപാരഭവനിൽ നടക്കുന്ന കോൺക്ലേവ് മുൻ ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ് അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി വിഷയാവതരണം നടത്തും. വിജയപാത എന്ന വിഷയത്തിൽ ജോസ്‌കോ ഫുഡ് പ്രോഡക്‌സ് ജനറൽ മാനേജർ സി. ശിവപ്രസാദ് സംസാരിക്കും. വിവിധ സംരംഭകത്വ സഹായ പദ്ധതികളെ കുറിച്ച് ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം. പ്രവീൺ, കെ.എഫ്.സി എ.ജി.എം: എ.സി. ജോർജ്, എസ്.ബി.ഐ. എ.ജി.എം: എ. രാകേഷ്, കേരള ബാങ്ക് ഡി.ജി.എം: ടി.പി. ജോസഫ്, ഏറ്റുമാനൂർ എം.എസ്.എം.ഇ. ടെക്‌നോളജി ഡവലപ്‌മെന്റ് സെന്റർ ട്രെയിനിംഗ് ഓഫീസർ അനൂപ് പി. രാജ് എന്നിവർ പങ്കെടുക്കും.  മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണൻ യുവസംരംഭകത്വം എന്ന വിഷയം അവതരിപ്പിക്കും. ഒരു തദ്ദേശസ്വയംഭരണം ഒരു ആശയം എന്ന വിഷയത്തിൽ കെ. ഡിസ്‌ക് കൺസൾട്ടന്റ് പി. ജയരാജ് അവതരണം നടത്തും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ്, തദ്ദേശസ്വയംഭരണ വകുപ്പ് ഐ.കെ.എം. ഡൊമെയിൻ എക്‌സ്‌പേർട്ട് രാജേഷ് ടി. വർഗീസ്, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ കെ.എസ്. ഹരിത, ഡെപ്യൂട്ടി കമ്മീഷണർ (ഓഡിറ്റ്) സി. ബിജു കുമാർ, അസിസ്റ്റന്റ് എൻജിനീയർ ശ്യാം പി. പരമേശ്വരൻ, ഏറ്റുമാനൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. തെരേസ്ലിൻ ലൂയിസ്, ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ, ലീഗൽ മെട്രോളജി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഇ.ജി. സദാനന്ദൻ, ജില്ലാ ഫയർ ഓഫീസർ റെജി കുര്യാക്കോസ്,  ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ പി.ജിജു, ജില്ലാ ടൗൺ പ്ലാനർ ജിനുമോൾ വർഗീസ് എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles