നവകേരള യാത്രയിൽ ഗൺമാന്മാരുടെ മർദനം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ മർദനമേറ്റവർ 

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയിലെ ഗണ്‍മാൻമാരുടെ മർദനത്തില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കേസില്‍ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസില്‍ മർദനമേറ്റവർ കക്ഷിചേരാൻ അപേക്ഷ നല്‍കും. മർദനമേറ്റ എ ഡി തോമസ് എംഎല്‍എ, അഡ്വ. അജയ് ജ്യൂവല്‍ കുര്യാക്കോസ് എന്നിവരാണ് കേസില്‍ കക്ഷിചേരുക. നാളെയാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ അനില്‍കുമാർ, സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.

Advertisements

അതേസമയം, ഗണ്‍മാൻമാരുടെക്കെതിരായ അച്ചടക്ക നടപടി നാളെ ഉണ്ടായേക്കും. ഗണ്‍മാൻ അനില്‍, എസ്കോർട്ട് പൊലീസുകാരായ അരുണ്‍, വിപിൻ, സന്ദീപ് എന്നിവരെ സസ്പെൻ്റ് ചെയ്തേക്കും. ഇവരെ നേരത്തെ കേസില്‍ പ്രതിയാക്കിയിരുന്നു വൈകാതെ ഇവർക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ റിപ്പോർട്ട് നല്‍കും. ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളവരെ അന്യായമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വധശ്രമകേസെടുക്കാനാണ് സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച്‌ കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗണ്‍മാൻമാരായ അനില്‍ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗണ്‍മാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Hot Topics

Related Articles