നെല്ലിക്ക വില്ലനുമാകാം ! അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും: മുന്നറിയിപ്പ് ഇങ്ങനെ 

ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി യും ആന്റിഓക്‌സിഡൻസും അടങ്ങിയിട്ടുള്ള നെല്ലിക്ക പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഏറ്റവും നല്ല പ്രകൃതിദത്തമായ മരുന്നാണ് നെല്ലിക്ക. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും നെല്ലിക്ക ഉത്തമമാണ്. എന്നാല്‍ ഗുണങ്ങള്‍ മാത്രമല്ല നെല്ലിക്കയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിന്റെ അമിതോപയോഗം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. കടുത്ത അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നെല്ലിക്ക വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇത് നെഞ്ചെരിച്ചിലിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. കൂടാതെ നെല്ലിക്കയില്‍ ഫൈബറിന്റെ അളവ് കൂടുതലായതിനാല്‍ ദിവസം അമിതമായി നെല്ലിക്ക കഴിക്കുന്നത് മലബന്ധത്തിന് കാരണമാവും. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും നെല്ലിക്ക ഒഴിവാക്കുന്നത് നല്ലതാണ്. അതോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നെല്ലിക്ക ഗുണകരമായി പ്രവര്‍ത്തിക്കുമ്ബോള്‍ താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ദോഷകരമാണ്.

Advertisements

നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ആന്റി പ്ലേറ്റ്‌ലൈറ്റ് ഗുണങ്ങള്‍ രക്തം കട്ട പിടിക്കുന്നത് തടയാൻ സഹായിക്കും. എന്നാല്‍ രക്ത സംബന്ധവുമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന് നെല്ലിക്കയുടെ അമിതോപയോഗം കാരണമാവും. ഇത് ശ്വാസോച്ഛ്വാസം രക്തയോട്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. ഇത് മള്‍ട്ടിഒര്‍ഗൻ ഡിഫ്യൂഷന് വഴിവെക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ നെല്ലിക്ക സഹായിക്കും. എന്നാല്‍ പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളുടെ കൂടെ ഇത് കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന് കാരണമാവും. അത് വഴി മറ്റ് പല രോഗങ്ങള്‍ക്കും സാധ്യത വര്‍ദ്ധിക്കും. ഗര്‍ഭിണികളും നെല്ലിക്കയുടെ ഉപയോഗം ഒഴിവാക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണത്തിനും അസിഡിറ്റി വര്‍ദ്ധിക്കാനും ഇത് കാരണമായേക്കാം.

Hot Topics

Related Articles