ഇന്ത്യയിലെ ന്യൂ ജെനറേഷൻ ആരാധകരെ കാണാൻ കാത്തിരിക്കുകയാണ്: കേരളത്തിലേയ്ക്കുള്ള വരവ് സ്ഥിരീകരിച്ച് മെസി

ന്യൂഡല്‍ഹി: ഫുട്‍ബോളിനെ അത്രമേല്‍ സ്നേഹിക്കുന്ന ഇന്ത്യയിലെ ന്യൂ ജെനറേഷൻ ആരാധകരെ കാണാൻ കാത്തിരിക്കുകയാണെന്ന് മെസ്സി.ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ച്‌ വ്യാഴാഴ്ച തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്. ഡിസംബറില്‍ നടക്കുന്ന ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025ന്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലേക്ക് എത്തുന്നത്. ‘ഇന്ത്യ സന്ദർശിക്കുന്നതില്‍ ഞാൻ സന്തോഷിക്കുന്നു’ എന്നും ‘പതിനാല് വർഷങ്ങള്‍ക്ക് മുമ്ബ് അവിടെയെത്തിയപ്പോഴുള്ള അനുഭവങ്ങള്‍ വളരെ പ്രിയപ്പെട്ടവയാണ്’ എന്നും താരം പോസ്റ്റില്‍ പറയുന്നു.

Advertisements

ഡിസംബർ 13ന് ഇന്ത്യയിലേക്കെത്തുന്ന താരം ആദ്യം സാള്‍ട്ട് ലേയ്ക് സ്റ്റേഡിയത്തില്‍ വെച്ച്‌ ഗോട്ട് കോണ്‍സെർട്, ഗോട്ട് കപ്പ് എന്ന രണ്ട് പരുപാടികളുടെ ഭാഗമാകും. അവിടെ വെച്ച്‌ മെസ്സി ഇന്ത്യൻ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ ലിയാൻഡർ പേസ് എന്നിവർക്കൊപ്പം ചേരും. 2011ല്‍ അർജന്റീനക്കായി ഒരു സൗഹൃദ മത്സരത്തില്‍ കളിച്ചതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്കെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് തൊട്ടടുത്ത ദിവസമായ 14ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലും 15ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും വെച്ച്‌ ആരാധകരെ കാണും. ഡല്‍ഹിയില്‍ വെച്ച്‌ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിട്ടും മെസ്സി സംവദിക്കും ഫുട്‍ബോളിനെ അത്രമേല്‍ സ്നേഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നും അവിടുത്തെ ന്യൂ ജെനററേഷൻ ആരാധകരെ കാണാൻ ഞാൻ കാത്തിരിക്കുകയാണ് എന്നും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

Hot Topics

Related Articles