ഓർഡിനറിയിലെ സൗജന്യ യാത്ര: ‘സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ ?’; കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം : കെ എസ് ആർ ടി സി ഓർഡിനറിയിലെ സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ എന്ന് കെ ബി ​ഗണേഷ് കുമാർ. വിഷയത്തിൽ പരിശോധന വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നിലവിൽ ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നൊരു വാദം ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ സ്ത്രീകൾക്ക് അപകടം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഇത് സർക്കാരിനെ കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മറിച്ച് അർഹമായ ആനുകൂല്യം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കെഎസ്ആർടിസിയിലെ ബസുകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നുവെന്ന പ്രചാരണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. വ്യാജ വാർത്തകൾ ചമയ്ക്കുന്നത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ലെന്നും തെറ്റായ വാ‌ർത്തയാണ് ഒരു മാധ്യമം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആ വാർത്തയിൽ കാണിച്ച രേഖകൾ വ്യാജമാണെന്നും ​ഗണേഷ് കുമാർ കണക്കുകൾ നിരത്തി വ്യക്തമാക്കി

Hot Topics

Related Articles