ദിലീപിനെ വേട്ടയാടലായിരുന്നു അന്വേഷണം:ഗുഢാലോചനയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പങ്കെന്നും ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ള

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ കോടതി വിധി “സത്യത്തിനും ന്യായത്തിനും യോജിച്ച നീരിക്ഷണം” മാത്രമാണെന്ന് നടൻ ദിലീപിന്റെ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള അഭിപ്രായപ്പെട്ടു.ദിലീപിനെതിരെ ചുമത്തിയ ആരോപണങ്ങൾ പൂർണ്ണമായും “തെളിവില്ലാത്ത ചാർജുകൾ” മാത്രമാണെന്നും കള്ളത്തെളിവുകൾ ഉപയോഗിച്ച് ഒരു കേസ് ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 200-ലേറെ സാക്ഷികളെ വിസ്തരിച്ചിട്ടും ദിലീപിനെതിരെ ഒരു സൂചന പോലും കണ്ടെത്താനായില്ലെന്നതാണ് കോടതിയുടെ നിലപാട് ശക്തിപ്പെടുത്തുന്നതെന്ന് രാമൻ പിള്ള ചൂണ്ടിക്കാട്ടി.

Advertisements

‘ദിലീപിനെ വേട്ടയാടുകയായിരുന്നു അന്വേഷണം’അന്വേഷണ സംഘം ദിലീപിനെ “വേട്ടയാടുക” മാത്രമാണ് ചെയ്തതെന്നും കേസ് തുടങ്ങിയത് മുതൽ അവസാനവും ഗൂഢാലോചനയാണ് നടന്നതെന്നും അഭിഭാഷകൻ ആരോപിച്ചു.ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം ജൂനിയർ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് അന്വേഷണ ചുമതല ഏൽപ്പിച്ചതും, പിന്നീട് മുഴുവൻ അന്വേഷണത്തിനും അദ്ദേഹം നേതൃത്വം നൽകിയതും സംശയാസ്പദമാണെന്നാണ് രാമൻ പിള്ളയുടെ പരാമർശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാക്ഷിയായി പരിഗണിച്ച ബാലചന്ദ്രകുമാറിന്റെ മൊഴികൾ മുഴുവനും കള്ളമാണ് അത് വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേസ് വൈകിയതിൽ അഭിഭാഷക മാറ്റത്തിന്റെ പങ്ക് അഭിഭാഷകരുടെ ഇടപെടലുകളും മാറ്റങ്ങളും ഇല്ലായിരുന്നുവെങ്കിൽ കേസ് ഇത്രയും നീണ്ടുപോകുകയില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.വിധിയുടെ പകർപ്പ് വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളോ കൂടുതൽ പ്രതികരണങ്ങളോ ഉണ്ടാകൂവെന്ന് രാമൻ പിള്ള വ്യക്തമാക്കി.പ്രോസിക്യൂഷൻ ഭാഗം വിധി പൂർണ്ണമായി പരിശോധിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്ന നിലപാടിലാണ്.

Hot Topics

Related Articles