ന്യൂഡൽഹി :ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പാർലമെന്റിൽ സംസാരിക്കവേ ഏറെക്കാലമായി തൻ്റെ മനസിൽ നിന്ന അസ്വസ്ഥത പങ്കുവെച്ച അദ്ദേഹം, യുവാക്കളും പുതുമുഖങ്ങളുമായ സഭാംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം വളരെ കുറവാണെന്നും ഇത് മാറ്റണം എന്നും വ്യക്തമാക്കി.പാർട്ടി വ്യത്യാസമില്ലാതെ ആദ്യമായി പാർലമെന്റിലെത്തുന്ന അംഗങ്ങൾക്ക് കൂടുതൽ പ്രസംഗാവസരം നൽകുക വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവ എംപിമാർക്ക് തങ്ങളുടെ മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും ഉന്നയിക്കാനാവാതിരിക്കുന്നു എന്നതിൽ തന്നെ ഖേദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പുരോഗതിയിലേക്ക് പ്രായം കുറഞ്ഞ എംപിമാർ നൽകുന്ന സംഭാവന നിർണായകമാണെങ്കിലും, പലപ്പോഴും അവരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് തടസ്സങ്ങൾ നേരിടുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.അതേസമയം, പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ശക്തമായ വിമർശനവും ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ മറയ്ക്കാനും പ്രചരണ വേദിയായി പാർലമെന്റ് ഉപയോഗിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷം തന്ത്രങ്ങളിൽ മാറ്റം വരുത്തണം, ആവശ്യമെങ്കിൽ ഉപദേശം നൽകാനും താൻ തയ്യാറാണെന്നും അദ്ദേഹം പരിഹാസരീതിയിൽ പറഞ്ഞു.ഈ സമ്മേളനത്തിൽ 14 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണവും എസ്‌ഐആറിനെതിരായ പ്രതിഷേധവും പ്രതിപക്ഷം ശക്തമായി ഉയർത്താനാണ് സാധ്യത.


