മുഖ്യമന്ത്രിയുടെ സ്വഭാവ സർട്ടിഫിക്കറ്റിന് ജനങ്ങളുടെ മറുപടി;അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ പുറത്താക്കുന്ന ഫലം;ഭരണത്തെ നിയമസഭയിലും ആട്ടിപ്പായിക്കാൻ ജനം തയ്യാറായെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം:അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇതേ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഭരണത്തെ നിയമസഭയിലും ആട്ടിപ്പായിക്കാൻ ജനം തയ്യാറായി നിൽക്കുന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലേക്കും യുഡിഎഫ് കടന്നുകയറി മികച്ച വിജയം നേടാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ. പ്രവർത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രിയുടെ ‘സ്വഭാവ സർട്ടിഫിക്കറ്റ്’ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാതെ മുഖ്യമന്ത്രി പറയുന്നതെല്ലാം കേരളത്തിലെ ജനങ്ങൾ ഗൗരവമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാർ ഇനി ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഇത് യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്‌നമായിരുന്നില്ലെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശബരിമലയെ പുച്ഛിച്ച് തള്ളിയതാണെന്നും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ നിലപാടുകളാണ് ബിജെപിക്ക് നേട്ടമുണ്ടാക്കി നൽകിയത്. സിപിഎമ്മിനുണ്ടായ ആശയദാരിദ്ര്യമാണ് ഈ പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായാണ് സർക്കാർ മുന്നോട്ട് പോയതെന്നും എന്തിന് വേണ്ടിയായിരുന്നു അത് എന്ന ചോദ്യം ജനങ്ങൾ ഉന്നയിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും തെരഞ്ഞെടുപ്പിലുടനീളം ബിജെപി–സിപിഎം ബന്ധം ചർച്ചയായതായും അദ്ദേഹം ആരോപിച്ചു.ജനങ്ങളെ മറന്നുപോകുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വിമർശിച്ച കെ സി വേണുഗോപാൽ, യുഡിഎഫ് സ്ഥാനാർത്ഥികൾ വാർഡ് തലത്തിൽ നിന്നുള്ളവരായതിനാൽ ശക്തമായി പൊരുതാൻ കഴിഞ്ഞുവെന്നും വ്യക്തമാക്കി. സാധാരണയായി ബ്ലോക്ക് തലത്തിൽ യുഡിഎഫിന് വിജയം ലഭിക്കാറില്ലെങ്കിലും ഇത്തവണ ബ്ലോക്ക് തലത്തിലും മികച്ച വിജയം നേടാനായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles