പാലാ : ക്രിസ്ത്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിൻ്റെ നേതൃത്ത്വത്തിൽ ഈരാറ്റുപേട്ട – തീക്കോയി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ന്യൂ ഇയറിൻ്റെ ആഘോഷത്തിനായി വിൽപന നടത്തുന്നതിന് കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 3.5 ഗ്രാം എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശി നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബ് (31) എന്നയാളെ പിടികൂടി.
Advertisements
ഇത്രയും എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഷിനോ ,പ്രിവന്റീവ് ഓഫീസർ ഉണ്ണിമോൻ മൈക്കിൾ,ഡ്രൈവർ മുരളീധരൻ എന്നിവർ പങ്കെടുത്തു.


