ആംഗലേയ ഭാഷയിൽ രചിച്ച ഇമ്മോർട്ടലൈസേഷൻ എ ഫാൻ്റസി ഒഡീസി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു

മറവൻതുരുത്ത് : മറവൻതുരുത്ത് കടൂക്കര പുഷ്പാലയത്തിൽ അർജുൻ പുഷ്കറിൻ്റേയും ശീതളിൻ്റേയും പുത്രനും വെള്ളൂർ ഭാവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അഭിമന്യു അർജുൻ ആംഗലേയ ഭാഷയിൽ രചിച്ച ഇമ്മോർട്ടലൈസേഷൻ എ ഫാൻ്റസി ഒഡീസി പുസ്തകത്തിൻ്റെ പ്രകാശനം നടത്തി. ചെമ്പിൽ നടന്ന യോഗത്തിൽ സംഗീത സംവിധായകൻ ബിജിലാൽ പുസ്തക പ്രകാശനം നടത്തി.

Advertisements

ലോകത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ നാലുകൂട്ടുകാരുടെ നേതൃത്വത്തിൽ അമാനുഷിക ശക്തിയുള്ള ഒരുപറ്റം പേരുടെ പോരാട്ടത്തിൻ്റെ കഥയാണ് അഭിമന്യു പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്.ചെമ്പിൽ നടന്ന യോഗത്തിൽമറവൻതുരുത്ത് പഞ്ചായത്തു പ്രസിഡൻ്റ് ആരതി വിനയൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ആർ.അനീഷ്,ബിന്ദുപ്രദീപ്,ബവൻസ് സ്‌കൂൾപ്രിൻസിപ്പാൾ എ.ശ്രീദേവി,ഹരിചാരുത,ഗിരീഷ്പരുത്തിമഠം ,രമാദേവി.അഭിമന്യുഅർജുൻ.അർജുൻപുഷ്കർ,എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles