പാലക്കാട് പാന്റ്സിന്റെ അടിയിലും ബാഗിലുമടക്കം ഒളിപ്പിച്ച് 48 ലക്ഷം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

പാലക്കാട് :രേഖകളില്ലാതെ 48 ലക്ഷത്തിലധികം രൂപ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ മുണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിച്ചി ചുണ്ണാമ്പ്കാരത്തെരുവിൽ സ്വദേശിയായ പ്രസാദ് (30), പട്ടാമ്പി പന്താപ്പറമ്പ് നന്ദനിവാസിൽ ധനഞ്ജയ് (31) എന്നിവരെയാണ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.വാഹന പരിശോധനയ്ക്കിടെ ഇവരുടെ ബാഗിലും, പാന്റ്സിന്റെ അടിയിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലാണ് 48,49,000 രൂപ പൊലീസ് കണ്ടെത്തിയത്.പണം സംബന്ധിച്ച രേഖകൾ ഒന്നും ഇവർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. തങ്ങൾ അളിയൻമാരാണെന്നും, സ്വർണ്ണപ്പണിക്കാരാണെന്നും, സ്വർണ്ണം വിറ്റ് ലഭിച്ച പണമാണിതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ രേഖകളില്ലാത്തതിനാൽ പൊലീസ് അവരുടെ വാക്കുകൾ വിശ്വസിച്ചില്ല.പണം എവിടെ നിന്നെത്തിയതും, എന്തിനുവേണ്ടിയാണ് ഇത്രയും തുക കടത്തിയതെന്നും വ്യക്തമാക്കാനായി മുണ്ടൂർ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles