ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ലൈംഗികപീഡനക്കേസ്: പാർത്ഥസാരഥിയുടെ നിർദ്ദേശപ്രകാരം പ്രവര്‍ത്തിച്ച മൂന്ന് വനിതാ ജീവനക്കാർ അറസ്റ്റില്‍

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസര്‍ച്ച് വിദ്യാർത്ഥിനികൾ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. സ്ഥാപനവുമായി ബന്ധപ്പെട്ട മൂന്ന് വനിതാ ജീവനക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരിൽ അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപില്‍, സീനിയർ ഫാക്കൽറ്റി കാജല്‍ എന്നിവരാണ്.

Advertisements

‘അച്ചടക്കത്തിന്റെ മറവിൽ സമ്മർദ്ദം’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി (പാർത്ഥസാരഥി)യുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മറവിൽ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇവർ സമ്മതിച്ചതായും വിവരമുണ്ട്.കുറ്റകൃത്യം മറച്ചുവയ്ക്കല്‍, പരാതിക്കാരെ ഭീഷണിപ്പെടുത്തല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്.

മുഖ്യപ്രതി പിടിയിലായത് കഴിഞ്ഞ ആഴ്ച

62 കാരനായ പാർത്ഥസാരഥി ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ആഴ്ച ആഗ്രയില്‍ വച്ച് പൊലീസ് പിടികൂടി. സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിൽ ചേർത്ത 17ലധികം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം.അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, അനാവശ്യമായി ശരീരത്തില്‍ സ്പർശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് പ്രധാന ആരോപണങ്ങൾ.

തെളിവുകളും അന്വേഷണം

പ്രതിയുടെ ഫോണിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഉൾപ്പെട്ട യോഗാ വാട്സ്ആപ്പ് ഗ്രൂപ്പിൽ മോശമായ കമന്റുകൾ നൽകിയതും വ്യക്തമായി കണ്ടെത്തി. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതി കുറ്റബോധമോ പശ്ചാത്താപമോ പ്രകടിപ്പിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.വിദ്യാർത്ഥിനികളോടൊപ്പം പാർത്തതായി പറയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആൽമോറയിലെ ഒരു ഗസ്റ്റ് ഹൗസും പൊലീസ് സംഘം സന്ദർശിച്ചു. അവിടെത്തന്നെ ഇയാളുടെ പ്രവൃത്തികളെക്കുറിച്ചുള്ള വിവരങ്ങൾ നാട്ടുകാർ ശരിവെച്ചതായും റിപ്പോർട്ടുണ്ട്.

സാമ്പത്തിക ക്രമക്കേടുകളും വ്യാജ പാസ്‌പോർട്ടും

സ്ഥാപനത്തിന്റെ ഡയറക്ടറായി മുമ്പ് നിയമിച്ചിരുന്ന ശ്രീ ശൃംഗേരി മഠം അഡ്മിനിസ്ട്രേഷൻ, നിലവിൽ പാർത്ഥസാരഥിയുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി അറിയിച്ചു. ഫണ്ട് ദുരുപയോഗം ചെയ്തതിന് മഠം പരാതി നല്‍കിയിട്ടുണ്ട്.20 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മറ്റൊരു പേരില്‍ വ്യാജ പാസ്‌പോർട്ട് നേടിയതായും പൊലീസ് സ്ഥിരീകരിച്ചു.സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Hot Topics

Related Articles