എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി 

കോട്ടയം : എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ : ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിൽ നടന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി എൻ.ജി.ഒ സോസിയേഷൻ്റെ പ്രവർത്തകർ രക്തദാനം നടത്തുകയും, ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. 

Advertisements

എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്ജിൻ്റെ അദ്ധ്യാഷതയിൽ കുടിയ സമ്മേളനത്തിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ രഞ്ചു കെ.മാത്യു, വി.പി ബോബിൻ, ജില്ലാ സെക്രട്ടറി സോജോ തോമസ്, ജില്ലാ ട്രഷറർ സൻജയ് എസ്.നായർ, സംസ്ഥാന കമ്മിറ്റി അംഗം പി എച്ച് ഷീജാ ബീവി, ടി.കെ അജയൻ , കെ.ജി രാധാകൃഷ്ണൻ,  ത്രേസ്യാമ്മ  മാത്യൂ, ജെ. ജോബിൻസൺ,ജോഷി മാത്യു, റേബി.ജെ,അജേഷ് പി. വി, സിറിൽ സഞ്ജു ജോർജ്, സജിമോൻ.സി എബ്രഹാം, പ്രദീഷ് കുമാർ കെ.സി, പി .എൻ ചന്ദ്രബാബു, പ്രവീൺ ലാൽ ഓമനക്കുട്ടൻ, ജയകുമാർ കെ.എസ്, ജഗദീഷ്.ജെ, എന്നിവർ സംസാരിച്ചു. 

Hot Topics

Related Articles