നിപ്മറിന് സ്ഥലവും കെട്ടിടവും വിട്ടു നൽകിയ എൻ.കെ. ജോർജിനെ മന്ത്രി ഡോ. ബിന്ദു ആദരിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ് മർ) എന്ന സ്ഥാപനത്തിനായി സ്ഥലവും കെട്ടിടവും വിട്ട് നൽകിയ എൻ.കെ. ജോർജിനെ ആദരിച്ചു. പുല്ലൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ലോക ഭിന്നശേക്ഷി ദിനമായിരുന്ന ഇന്നലെ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ബിന്ദു ആശുപത്രിയിൽ എത്തിയാണ് ആദരിച്ചത്.

Advertisements

നിപ് മർ എക്‌സിക്യൂട്ടിവ് ഡയറക്ടർ സി. ചന്ദ്രബാബുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ് ജോർജ് സാറെന്ന് പിന്നീട് മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിപ്മറി ന്റെ നടത്തിപ്പിന് നാലേകാൽ ഏക്കർ സ്ഥലവും 42000 സ്‌ക്വയർ ഫീറ്റ് കെട്ടിടവുമാണ് എൻ. കെ. ജോർജ് നൽകിയത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും സ്പെഷ്യൽ സ്‌കൂളും കൃത്രിമ കൈ കാൽ നിർമാണ യൂണിറ്റും ഉൾപ്പെടെയുള്ള 20 കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളാണ് 2012 ഡിസംബറിൽ അദ്ദേഹം സംസ്ഥാന സർക്കാരിന് കൈമാറിയത്. സർക്കാർ ഏറ്റെടുത്ത ശേഷം കെട്ടിടം ആധുനീകരിക്കുകയും പുതിയ സേവനങ്ങളായ ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ, സെൻസറി പാർക്ക്, സെൻസറി ഗാർഡൻ, അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, സ്‌പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ് എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി ഉയർത്തിയത്. ഒരു സ്പെഷ്യൽ സ്‌കൂൾ നടത്തിയിരുന്ന സ്ഥാപനത്തിൽ ഇന്ന് ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി എന്ന പ്രൊഫഷണൽ ഡിഗ്രി കോഴ്സ് വരെ നടത്തി വരുന്നു.

Hot Topics

Related Articles