ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യയെ കറക്കി വീഴ്ത്തി അജാസ് പട്ടേൽ ; മുഴുവൻ വിക്കറ്റുകളും പട്ടേലിന് ; ഇന്ത്യ 325 ന് പുറത്ത്

മുംബൈ : ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനത്തിൽ ഇന്ത്യ 325 ന് പുറത്ത്. 10 വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്.47 ഓവർ ബോൾ ചെയ്ത പട്ടേൽ 109 റൺസ് വഴങ്ങിയാണ് 10 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ 146 റൺസ് നേടി. അക്‌സർ പട്ടേൽ അർധ ശതകം സ്വന്തമാക്കി. മറ്റാർക്കും ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകക്രിക്കറ്റിൽ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് അജാസ് ഇന്ത്യയുടെ അനിൽ കുബ്ലയും , ഇംഗ്ലണ്ടിന്റെ ജിം ലാക്കറുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇതിന് മുൻപ് 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Hot Topics

Related Articles