കോട്ടയം : നിർമ്മിതബുദ്ധി സർഗ്ഗാത്മകതയ്ക്കു വെല്ലുവിളിയല്ലെന്നും മനുഷ്യഭാവനയുള്ളടത്തോളം സർഗ്ഗാത്മകത നിലനില്‍ക്കുമെന്നും 2025 ലെ വയലാർ പുരസ്കാര ജേതാവും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ.സന്തോഷ് കുമാർ പറഞ്ഞു.കോട്ടയം സി എം എസ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച കോളിൻസ് സ്മാരക പ്രഭാഷണപരമ്പരയിലെ ഈ വർഷത്തെ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജുശോശൻ ജോർജ് അദ്ധ്യക്ഷയായിരുന്നു. മലയാളവിഭാഗം മേധാവി ഡോ.സരിത ടി. എസ്.,കോളേജ് ബർസാർ റവ.ഡോ. ഷിജു സാമുവേൽ, ഡോ. ശാന്തിനി തോമസ്, ഡോ.സ്മിതാ ഡാനിയേൽ എന്നിവർ സംസാരിച്ചു.
Advertisements


