നിപ ജാഗ്രത: കോഴിക്കോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂൾ തുറന്നു പ്രവർത്തിക്കില്ല; ക്ലാസുകൾ ഓൺലൈനായി മാത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും അറിയിച്ചു. അംഗൻവാടികൾ, കോച്ചിങ് സെന്ററുകൾ, മദ്രസ്സകൾ എന്നിവക്കും ഓൺലൈൻ ക്ലാസുകളായിരിക്കും. അതേ സമയം പൊതു പരീക്ഷ മാറ്റമില്ലാതെ തുടരുമെന്നും അറിയിപ്പിലുണ്ട്.

Advertisements

അതേസമയം, കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ  കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.

Hot Topics

Related Articles