കോട്ടയം: ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്.
വീടുപണിയുടെ ആവശ്യത്തിനായി ഫെഡറൽ ബാങ്കിൽ നിന്ന് ഗോപാലകൃഷ്ണൻ 10 ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. എന്നാൽ കോവിഡ് മൂലം വായ്പ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. 10 ലക്ഷം രൂപ പലിശ ഉൾപ്പെടെ 14 ലക്ഷം രൂപയോളം ആയിരുന്നു. ഇത് തിരിച്ചടക്കാൻ ഗോപാലകൃഷ്ണന് കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വായ്പ കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ തിങ്കളാഴ്ച്ച വീട്ടിലെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു.
ഭിന്നശേഷിക്കാരിയായ മകളുള്ളയാളാണ് ഗോപാലകൃഷ്ണൻ. വീട് ജപ്തി ചെയ്താൽ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കുടുംബക്കാർ പറയുന്നു.
വൈക്കം താലൂക്ക് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തെ പറ്റി പ്രതികരിക്കാനില്ലെന്നും ഹെഡ് ഓഫിസിൽ നിന്ന് പ്രതികരിക്കുമെന്നും ഫെഡറൽ ബാങ്ക് മാനേജർ വ്യക്തമാക്കി.