ഉമ്മൻ ചാണ്ടി സ്മൃതി ദിനം കാരുണ്യ ദിനമായി ആചരിച്ചു മീനടം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി 

മീനടം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനം കാരുണ്യദിനമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. തൻ്റെ ജീവിത കാലമത്രയും പാവപ്പെട്ടവൻ്റെയും വിശപ്പിൻ്റെ വില അറിയുന്നവർക്കും വേണ്ടി പ്രവർത്തിച്ച് മാതൃക കാണിച്ചതിൻ്റ ഓർമ്മ നിലനിർത്തുന്നതിന് മീനടം പ്രദേശത്തെ വീടുകൾ കയറി ഇറങ്ങി ശേഖരിച്ച ഏഴ് ടൺ അരി വിവിധ കേന്ദ്രങ്ങൾക്ക് കൈമാറി. കോട്ടയം ജില്ലയിൽ മെഡിക്കൻ കോളജ്,ഉൾപ്പെടെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാരുമായി അയ്യായിരത്തിലധികം അംഗങ്ങൾക്കുവിദേശസഹായങ്ങൾ ഒന്നുമില്ലാതെ ചോറും കറിയും ചൂടുവെള്ളവും പാചകം ചെയ്ത് വിളമ്പി നൽകുന്ന പി.. യു. തോമസ്സ് ട്രസ്റ്റിയായുള്ള നവജീവൻ ട്രസ്റ്റിന് അഞ്ച് ടൺ, കെ. കരുണാകരൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്, മെഡിക്കൽ കോളജിൽ എല്ലാ ദിവസവും രോഗികൾക്ക് കഞ്ഞിയും കറികളും നൽകുന്ന ജിംഅലക്സ് നടത്തിവരുന്ന സ്ഥാപനം എന്നിവർക്കും അരി കൈമാറി. 

Advertisements

ഇനിയും പൊത്തൻ പുറം ദയറ നടത്തി വരുന്ന എം.ജി.എം. അഭയഭവനും നാട്ടിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്കും നൽകുവാനുള്ള അരിയും ശേഖരത്തിൽ നിന്നും മാറ്റി വച്ചിട്ടുള്ളതായി മണ്ഡലം പ്രസിഡൻ്റ് പി.എം. സ്കറിയ അറിയിച്ചു. ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ കെ. പി. സി. സി. വർക്കിംഗ് പ്രസിഡൻ് കൊടിക്കുന്നിൽ സുരേഷ് എം.പി.ഉമ്മൻ ചാണ്ടിയുടെ സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു. വിവിധ സ്ഥാപനങ്ങൾക്കുള്ള അരി കയറ്റിയ വാഹനങ്ങൾ ചാണ്ടി ഉമ്മൻ.എം.എൽ. എ. സ്ഥാപന ട്രസ്റ്റികൾക്ക് കൈമാറി. കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ,യു.ഡി എഫ് ജില്ലാകൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, ഐ എൻ റ്റി യു സി സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പൻ, മീനടം പഞ്ചായത്ത് പ്രസിഡൻ്റും ഉമ്മൻ ചാണ്ടി സ്മൂതിദിനം പ്രോഗ്രാം ചെയർമാനും ആയ മോനിച്ചൻ കിഴക്കടം. ഗിരീന്ദ്രൻ നായർ, രഞ്ജിത് പ്ലാത്താനം, എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രസഗവും നടത്തി.

Hot Topics

Related Articles