ഇന്ന് അവർ നൽകും അവസാന സല്യൂട്ട് ! പൊലീസിലെ ആ 415 പേർ നന്ദിയോടെ ഓർമ്മിക്കുന്നു തങ്ങൾക്കായി ഒപ്പിട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ : ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ കാക്കിയണിഞ്ഞ ഒരു പറ്റം ഉദ്യോഗസ്ഥർ 

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ ഒരു ഒപ്പിന്റെ മാത്രം ബലത്തിൽ പൊലീസായ ഒരു പറ്റം ഉദ്യോഗസ്ഥർ ആ മനുഷ്യ സ്നേഹിയുടെ ഓർമ്മയിൽ വിതുമ്പുകയാണ് ! വേക്കൻസിയില്ലാത്തതിനെ തുടർന്ന് നിയമനം നൽകാതിരുന്ന 415 പേർക്കാണ് ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹി നിയമനം നൽകിയത്. 2015 ൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയ സ്നേഹ പൂർണമായ ഇടപെടലിനെ നന്ദിയോടെ സ്മരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥർ. 

Advertisements

2015 ലായിരുന്നു സംഭവം. പി.എസ്.സി ലിസ്റ്റുണ്ടായിട്ടും ഒരു പറ്റം യുവാക്കൾക്ക് പൊലീസ് ഉദ്യോഗം നിഷേധിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഈ യുവാക്കൾ നിവേദനം നൽകുകയും ശയനപ്രദക്ഷിണം അടക്കമുള്ള സമരങ്ങൾ നടത്തുകയും ചെയ്തു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇവരുടെ പ്രശ്നത്തിൽ ഇടപെടുകയും, പ്രത്യേകമായി തസ്തിക സൃഷ്ടിച്ച് ആ 415 പോലീസ് ഉദ്യോഗസ്ഥർക്കും നിയമനം നൽകാനുള്ള ഉത്തരവിൽ ഒപ്പിടുകയും ആയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് എത്തുമ്പോൾ നാടിൻറെ മുക്കിലും മൂലയിലും ആയി ഈ 415 പേരും ഡ്യൂട്ടിയിൽ ഉണ്ടാകും. ഉമ്മൻചാണ്ടിക്ക് അവസാന സല്യൂട്ട് നൽകി യാത്ര അയക്കാൻ കണ്ണീരോടുകൂടി ഇവരും ഇന്ന് കാത്തുനിൽക്കും. കേരളത്തിൻറെ കണ്ണീരിനൊപ്പം ഇവരുടെയും കണ്ണീര് ഉമ്മൻചാണ്ടി അനശ്വരത നൽകും. 

Hot Topics

Related Articles