ആലുവ: അക്ഷയ സെന്ററുകൾക്കനുവദിക്കുന്ന മുഴുവൻ സർക്കാർ സേവനങ്ങളും എല്ലാ ഓൺലൈൻ കേന്ദ്രങ്ങൾക്കും അനുവദിക്കണമെന്ന് ഇന്റർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ എറണാകുളം ജില്ല കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി.പി മജീദ് ഉദ്ഘാടനം ചെയ്തു. അനുദിനം വർദ്ധിച്ചിരുന്ന പേപ്പർ വിലവർധനവ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി ആവശ്യപ്പെട്ടു.
സംഘടനയുടെ സമാന പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കിയവർ വിമത സംഘടന രൂപീകരിച്ച് അംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നത് ജില്ലയിൽ അനുവദിക്കരുത് എന്ന് കൺവെൻഷൻ പ്രമേയ ത്തിലൂടെ ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കലാം നൊച്ചയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിപ്രസാദ് പാലക്കാട്, ഉല്ലാസ് കുഞ്ഞമ്പു നായർ, ബിനു വയനാട്, രാജൻ കണ്ണൂർ, ആഷ്ലി കൊല്ലം, സുദശൻ ആലുങ്ങൽ, സച്ചിദാനന്ദൻ പാലക്കാട് ജില്ലാ ഭാരവാഹികളായ നസീർ ഫോർട്ട്കൊച്ചി, സൈജൻ തെക്കിനേൻ, മോഹൻ കരിപ്പൂർ, ജേക്കബ് പീറ്റർ, ജോസ് അങ്കമാലി, എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികളായി കലാം നൊച്ചയിൽ ആലുവ (ജില്ലാ പ്രസിഡന്റ്), നസീർ ഫോർട്ട്കൊച്ചി (ജില്ലാ സെക്രട്ടറി), (വൈസ് പ്രസിഡന്റുമാർ) നജീബ് മുന്നാസ്, മോഹനൻ കരിപ്പൂർ, പ്രിയ പ്രദീപ് പഴംന്തോട്ടം, (ജോയിൻ സെക്രട്ടറിമാർ) ജേക്കബ് പീറ്റർ ആലുവ, ജോസ് അങ്കമാലി, വാഹിദ സക്കീർ, (ട്രഷറർ) സൈജൻ തെക്കിനേൻ എന്നിവരെ തെരെഞ്ഞെടുത്തു.