അടിച്ചു തകർത്ത് എക്സൈസിൻ്റെ ലഹരി വിരുദ്ധ പോരാട്ടം ഓപ്പറേഷൻ തണ്ടർ ; ഇതിനിടെ കോട്ടയം ജില്ലയിൽ എക്സൈസിൽ മാനദണ്ഡം പാലിക്കാതെ കൂട്ട സ്ഥലംമാറ്റം; സ്ഥലം മാറ്റം നടപ്പാക്കിയത് സർക്കുലറുകൾ പാലിക്കാതെ എന്ന് ആരോപണം 

കോട്ടയം :  ലഹരിക്കെതിരെ ജനങ്ങൾ ഒന്നാകെ പോരാട്ടം നടത്തുമ്പോൾ എക്സൈസ് വകുപ്പിൽ മാനദണ്ഡം പാലിക്കാതെ കൂട്ട സ്ഥലംമാറ്റം നടത്തി ജീവനക്കാരെ നെട്ടോട്ടം ഓടിക്കുന്നതായി ആരോപണം. കോട്ടയത്താണ് 43 എക്സൈസ് ഉദ്യോഗസ്‌ഥരെ  ഈ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവുകളെ യും എക്സൈസ് കമ്മീഷണറിൻ്റെ സർക്കുലറുകളെയും കാറ്റിൽ പറത്തി   സ്‌ഥലം മാറ്റി ഉത്തരവിട്ടത്. മുൻ അസോസിയേഷൻ നേതാക്കളെയും വൈരാഗ്യബുദ്ധിയോടെ ദൂരേക്ക് സ്‌ഥലം മാറ്റിയതായി ആരോപണം ഉയർന്നിട്ടുണ്ട്. കൊല്ലം, ചങ്ങനാശ്ശേരി സ്വദേശികളായവരെ പാമ്പാടി റേഞ്ചിലേക്കും എരുമേലി സ്വദേശികളായ വരെ കോട്ടയത്തേക്കും തലങ്ങും വിലങ്ങും സ്ഥലം മാറ്റിയത് വൈരാഗ്യം തീർക്കാനാണ് എന്നാണ് ആരോപണം ഉയരുന്നത്.  അസോസിയേഷൻ ജില്ലാ നേതാവിനോട് തർക്കുത്തരം പറഞ്ഞു എന്ന് ആരോപിച്ചാണ് സ്പെഷ്യൽ സ്‌ക്വാഡിലെ മിടുക്കനായ ഉദ്യോഗസ്‌ഥനെ കുറവിലങ്ങാട് റേഞ്ചിലേക്ക് സ്ഥലം മാറ്റിയത്. 

Advertisements

വനിതാ ഉദ്യോഗസ്‌ഥരെ പോലും ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റിയത് സേനയിൽ കടുത്ത അതൃപ്‌തിക്ക് കാരണമായിട്ടുണ്ട്. പുതിയ എക്സൈസ് അസോസിയേഷൻ ഭാരവാഹികളുടെ വൈരനിര്യാതന ബുദ്ധിയാണ് ട്രാൻഫറിൻ്റെ പിന്നിലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.  ഇതി നെതിരെ ചില ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിരിക്കുകയാണ്. പാലാ എക് സൈസ് സർക്കിൾ ഓഫീസിൽ മുൻ വിജിലൻസ് കേസിൽ ഉൾപ്പെട്ട അസോസിയേ ഷൻ സംസ്ഥാന നേതാവിനെ പ്രതിഷ്ഠിക്കാൻ നിലവിൽ ഒരുവർഷം പോലും ആകാത്തവരെ തെറിപ്പിച്ചു. എക്സൈസ് വകുപ്പിൽ ഒരു ഓഫീസിൽ രണ്ട് വർഷം പൂർത്തിയാക്കുന്നവരെ ഓപ്ഷൻ സ്വീകരിച്ച്  സീനിയോരിറ്റി അനുസരിച്ച് സ്ഥലംമാറ്റം നൽകണം എന്നാണ് ചട്ടം . എന്നാൽ ഒരുവർഷം പോലുമാവാത്തവരെ ഓപ്ഷൻ പോലും നോക്കാതെ സ്‌ഥലം മാറ്റിയിരിക്കുകയാണ്. ഇതോടെ ലഹരി വേട്ടയും വിമുക്തി പ്രവർത്തനവും അവതാളത്തിലായിരിക്കുകയാണ്. ഭരണാനുകൂല സംഘടനാ നേതാക്കൻമാർ രണ്ടരക്കൊല്ലമായിട്ടും സ്പെഷ്യൽ സ്‌ക്വാഡിൽ ജോലി ചെയ്തിട്ടും സ്ഥലംമാറ്റം നൽകിയില്ല എന്ന ആക്ഷേപവും നിലവിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതായാലും ലഹരി വിരുദ്ധ പോരാട്ടത്തിൽ സംസ്ഥാനത്ത് പൊലീസും എക്സൈസും സജീവമായി തുടരുന്നതിനിടെ അന്യായമായ സ്ഥലം മാറ്റങ്ങൾ സേനയുടെ ആത്മവീര്യം കെടുത്തുമെന്ന ആരോപണമാണ് ഉയരുന്നത്. ഓപ്പറേഷൻ തണ്ടർ അടക്കം ലഹരി വിരുദ്ധ പോരാട്ടം സജീവമായി നടത്തുന്ന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ ആത്മവീര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 

Hot Topics

Related Articles