കുറിച്ചി: പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (കുറിച്ചി ബാവാ)യുടെ 62-ാം ഓര്മ്മപെരുനാളിനോടനുബന്ധിച്ച് പ. പിതാവിന്റെ അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന അഖില മലങ്കര സണ്ഡേസ്ക്കൂള് പ്രസംഗ മത്സരം ഡിസംബര്‍ 21-ാം ഞായറാഴ്ച 11.30 ന് കുറിച്ചി വലിയ പള്ളിയില്‍ നടക്കും. കാതോലിക്കേറ്റ് സിംഹാസനത്തിന്റെ വളര്‍ച്ചയും
പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം നടക്കുക. നിബന്ധനകള്‍: 1) സണ്‍ഡേസ്ക്കൂളില്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ (VII-XII) 2) 20-12-2025-ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം; 3) പ്രസംഗ സമയം 5 മിനിറ്റ് 4) ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000, 3000, 2000, 1000, 500 രൂപാ വീതം സമ്മാനം നല്‍കും. 5. സമ്മാനങ്ങള്‍ 2026 ജനുവരി 2-ന് കുറിച്ചി വലിയ പള്ളിയില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനു നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
For Registration-
Fr. Philipos Philipos, St. Peters & St. Paul’s Orthodox Church, Neelamperoor P.O., Kurichy-686534
Ph: 9497888047 (Vicar) 9947124980, 97448 37674, 9539531665


