ചിത്രം : മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി മലബാർ മേഖലാ സമ്മേളനം യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് : ലഹരിയോട് നോ പറഞ്ഞും ജീവിതത്തോട് യെസ് പറഞ്ഞും ജീവിത വിജയം നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്താ പറഞ്ഞു. സുഖസൗകര്യങ്ങളിൽ പ്രലോഭിതരായി വഴിതെറ്റാതെ റോൾ മോഡലുകളെ മാതൃകയാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം. മദ്യ ലഹരി വിരുദ്ധ സമിതിയുടെ മലബാർ മേഖലാ സമ്മേളനം അട്ടപ്പാടി അഗളി സെന്റ് ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്യ ലഹരി വിരുദ്ധ സമിതി മലബാർ മേഖല വൈസ് പ്രസിഡന്റ് ഫാ മാത്യൂസ് വട്ടിയാനിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര സെക്രട്ടറി അലക്സ് മണപ്പുറത്ത് , ട്രഷറർ ഡോ. റോബിൻ പി മാത്യു , ഫാ വർഗീസ് മാത്യു , കെ എം ദാസ് എന്നിവർ പ്രസംഗിച്ചു , ലഹരി ബോധവൽക്കരണ ക്ലാസിന് വി കെ ബിജു നേതൃത്വം നൽകി. സ്കൂൾ ഡാൻസ് ടീം ലഹരിക്കെതിരെ തീം ഡാൻസ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് ചടങ്ങ് സമാപിച്ചത്.


