ന്നാ ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കാം ; കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താന്‍ കേസ് കൊട് ഒ.ടി.ടി റിലീസിലേക്ക് ; സെപ്‌തംബര്‍ എട്ടിന് ഹോട്ട്‌സ്റ്റാറാണ് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ചിത്രമെത്തും

മൂവി ഡെസ്ക്ക് : കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’.തമിഴ്‌ താരം ഗായത്രി ശങ്കറാണ് നായിക. സൂ​പ്പ​ര്‍​ ​ഡീ​ല​ക്സ്,​ ​വി​ക്രം,​ ​മാ​മ​നി​ത​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​യാ​യ​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ര്‍​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രമായിരുന്നു ഇത്. ​ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

Advertisements

രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവോണ ദിനമായ സെപ്‌തംബര്‍ എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തും. ഹോട്ട്‌സ്റ്റാറാണ് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോം.

Hot Topics

Related Articles