ബംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതായി കാമുകി അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവില്‍ 26 കാരനായ ബോഡി ബില്‍ഡർ ജീവനൊടുക്കി.ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണ്‍ എന്ന യുവവാണ് ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, ശനിയാഴ്ച, കാമുകിയെ കണ്ടപ്പോള്‍, മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചെന്ന് അറിയിച്ചു.
ഇതോടെ കിരണ്‍ മഹാലക്ഷ്മി ലേഔട്ട് വീട്ടിലേക്ക് മടങ്ങി മുറിയില്‍ കയറി ജീവനൊടുക്കി. മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, ‘ദിശ’ ഹെല്‍പ്പ്ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: 1056, 0471 2552056)


