വൈക്കം : റോട്ടറി ഡിസ്ട്രിക്ട് 3211 ൻ്റെ ഈ വർഷത്തെ പ്രോജക്ടായ “ഓപ്പോൾ” വൈക്കം ടൗൺ റോട്ടറി ക്ലബ്ബും ചേർപ്പുങ്കൽ മാർ ശ്ലീവ മെഡിസിറ്റിയും സംയുക്തമായി സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് റൊട്ടേറിയൻ കെ. എസ്. വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീം ലീഡർ ഡോ. പ്രവീണ ക്യാമ്പിൻ്റെ നടത്തിപ്പി നെ സംബന്ധിച്ചു വിശദീകരിച്ചു. ക്യാമ്പിൽ 45 പേർ പങ്കെടുത്തു. ടീം അംഗങ്ങളായ സിസ്റ്റർ ലിഡിയ , റോസ്മേരി, ജോർജ്ജ് റോട്ടേറിയൻമാരായ ജീവൻശിവറാം , ടി.രാജേന്ദ്രൻ, പി.സി. സുധീർ, എൻ. കെ. സെബാസ്റ്റ്യൻ, ഡോ.മനോജ്, പി.എ. സുധീരൻ, ജോയി മാത്യു റാണി വിനോദ്, റാണി സെബാസ്റ്റ്യൻതുടങ്ങിയവർ പങ്കെടുത്തു.
Advertisements


