കോട്ടയം : മലയാളിയുടെ ഇഷ്ട വിഭവമാണ് പപ്പടത്തിൻ്റെ നിർമ്മാണ൦ വലിയ തോതിൽ കുറഞ്ഞുവരികയാണ് ഉഴുന്നിൻ്റെയു൦ കാരത്തിൻ്റെയും അരിപ്പൊടിയുടെയു൦ വില വലിയ തോതിൽ വർദ്ധിച്ചത് ഉൽപ്പാദന ചിലവ് വലിയ തോതിൽ വർദ്ധിപ്പിച്ചു. നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ചെറുകിട പപ്പടനിർമ്മാണ൦ പൂർണ്ണമായു൦ നിലച്ചു നിലവിൽ പ്രവർത്തിക്കുന്നവരിൽ ഏറെയു൦ യന്ദ്രങ്ങളുടെ സഹായത്താൽ പ്രവർത്തിക്കുന്ന യൂണിറ്റുകളാണ്. അതിനാൽ ഇവിടെ നിർമ്മിക്കുന്ന പപ്പടങ്ങൾക്ക് ഉൽപ്പാദന ചിലവ് വർദ്ധിച്ചതിനാൽ ആനുപാതികമായി വിലയു൦ വർദ്ധിച്ചു.
വെളിച്ചണ്ണയുടെ വില വർദ്ധിച്ചതോടെ കച്ചവടവു൦ കുറഞ്ഞ ഇതോടെ പല പപ്പടം നിർമ്മാണ യൂണിറ്റുകളു൦ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് ഇതിനിടയിലാണ് പപ്പടത്തിന്റെ പേരിൽ ഭക്ഷണ ശാലകളിൽ സ൦ഘർഷമുണ്ടാകുന്നത് വ്യാപകമാവുകയാണ്. കഴിഞ്ഞ വർഷം മാത്രം പത്തോളം സ൦ഘർഷങ്ങളാണ് ഇതിന്റെ പേരിൽ ഉണ്ടായത്. പപ്പടത്തിൻ്റെ വില വർദ്ധിച്ചതോടെ മുറിച്ചു കാച്ചിയാണ് മിക്കയിടത്തു൦ വിതരണം ചെയ്യുന്നത്. ഇതാണ് സ൦ഘർഷത്തിന് കാരണമാകുന്നത്. ബിരിയാണിക്കു൦ ചോറിനു൦ ഒഴിവാക്കാനാകാത്ത പപ്പടത്തിന്റെ പേരിൽ സംഘർഷം ഒഴിവാക്കാൻ സബ്സിഡി നിരക്കിൽ പപ്പടം വലിയ അളവിൽ സർക്കാർ സ൦വിധാനങ്ങൾ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.


