ഏറ്റുമാനൂരിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല 

ഏറ്റുമാനൂർ: പിക്കപ്പ് വാനും കാറുകളും കൂട്ടിയിടിച്ചു. ഏറ്റുമാനൂർ- എറണാകുളം റോഡിൽ കടുത്തുരുത്തി  ബൈപ്പാസ്ജംഗ്ഷന് സമീപം  വളവിലായിരുന്നു അപകടം. മുന്നിൽ പോയ വാഹനത്തിന് പിന്നിലായി എത്തിയ പിക്കപ്പ് വാൻ ഇടിക്കുകയും ഇതേ തുടർന്ന് പിന്നിലെത്തിയ കാർ പിക്കപ്പ് പിന്നിൽ ഇരിക്കുകയും ആയിരുന്നു. വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അപകടത്തിൽ ആർക്കും പരിക്കില്ല. കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു.

Advertisements

Hot Topics

Related Articles